Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.S. Chithra

Middle East and Gulf

കെ.​എ​സ്. ചി​ത്ര​യ്ക്ക് ദ​മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം

ദ​മാം: "റി​ഥം - ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ 2025' മെ​ഗാ​ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദ​മാ​മി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യ്ക്ക് ന​വ​യു​ഗം സാം​സ്കാരി​ക​വേ​ദി ദ​മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ന​വ​യു​ഗം ഭാ​ര​വാ​ഹി​ക​ളും സം​ഘാ​ട​ക സ​മി​തി​യും പ്ര​വാ​സി കു​ടും​ബ​ങ്ങ​ളും അ​ട​ക്കം ന​ല്ലൊ​രു ജ​ന​ക്കൂ​ട്ടം ത​ന്നെ കെ.എ​സ്. ചി​ത്ര​യെ​യും ടീ​മി​നെ​യും സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

ഭ​ർ​ത്താ​വ് വി​ജ​യ​ശ​ങ്ക​റി​നൊ​പ്പ​മാ​ണ് കെ.​എ​സ്. ചി​ത്ര എ​ത്തി​യ​ത്. കെ.​എ​സ്. ചി​ത്ര​യെ​ക്കൂ​ടാ​തെ ഗാ​യ​ക​രാ​യ അ​ഫ്സ​ൽ, ശ്രീ​രാ​ഗ് ഭ​ര​ത​ൻ എ​ന്നി​വ​രും ഓ​ർ​ക്ക​സ്ട്ര ടീ​മു​മാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നും ഇ​ന്ന് രാ​വി​ല​ത്തെ ഫ്ലൈ​റ്റി​ൽ ദ​മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.

അ​നാ​മി​ക ഉ​ൾ​പ്പെ​ടെ മ​റ്റു​ള്ള ക​ലാ​കാ​ര​ൻ​മാ​ർ വൈ​കു​ന്നേ​ര​ത്തെ ഫ്ലൈ​റ്റി​ൽ എ​ത്തും. ഇ.​ആ​ർ. ഇ​വ​ന്‍റ്​സു​മാ​യി സ​ഹ​ക​രി​ച്ച് ന​വ​യു​ഗം ന​ട​ത്തു​ന്ന "റി​ഥം - ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ 2025' പ്രോ​ഗ്രാം ഡി​സം​ബ​ർ അ​ഞ്ച് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ദ​മാം ലൈ​ഫ് പാ​ർ​ക്കി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​ഫഷ​ണ​ൽ സം​ഗീ​ത​ത്തോ​ടൊ​പ്പം, നൃ​ത്ത​പ്ര​ക​ട​ന​ങ്ങ​ളും നി​റ​യു​ന്ന മെ​ഗാ ഷോ ​രാ​ത്രി 10 വ​രെ നീ​ണ്ടു നി​ൽ​ക്കും. ദ​മാം ലൈ​ഫ് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്റ്റേ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

Latest News

Up